Pages

ഖുദുറത്



ശിശുവിന്‍റെ കൊഞ്ചലില്‍ പോലും മണി വീണ
ശ്രുതി ചേര്‍ത്തു വെച്ചൊരു പാട്ടുകാരാ
നാഡിമിടിപ്പിലും താളം കൊരുത്തൊരു
നാദ ബ്രഹ്മത്തിന്‍റെ കൂട്ടുകാരാ

ആരു നീ ആരു നീ ആരു നീ നിന്നെ ഞാന്‍
ആരെന്നു ചൊല്ലി വിളിച്ചിടെണ്ടു
ആരു നീ ആരു നീ ആരു നീ നിന്നെ ഞാന്‍
അള്ളാഹു എന്നു വിളിച്ച്ചിടട്ടെ

വിശ്വം മുഴുക്കെ മഴവില്ലു ചാലിച്ചു
വര്‍ണ്ണാഭമാക്കിയ ചിത്ര കാരാ
ചിരാതില്‍ കുരുക്കുന്ന നാളത്തിനും ലാസ്യ
ചാരുത യേകും മഹാ മാന്ത്രിക

ആരു നീ ആരു നീ ആരു നീ നിന്നെ ഞാന്‍
ആരെന്നു ചൊല്ലി വിളിച്ചിടെണ്ടു
ആരു നീ ആരു നീ ആരു നീ നിന്നെ ഞാന്‍
അള്ളാഹു എന്നു വിളിച്ച്ചിടട്ടെ

പ്രബഞ്ച ഗോളങ്ങളെ അമ്മാനമാടിയീ
ബ്രഹംമാണ്ട്ടമാകെ യുഗം തിരിക്കും
സൂക്ഷ്മാണുവില്‍ സര്‍വ്വ സംഹാരവും തീര്‍ത്ത
സ്രഷ്ടി സ്ഥിതിയുടെ സര്‍വ്വ നാഥാ

ആരു നീ ആരു നീ ആരു നീ നിന്നെ ഞാന്‍
ആരെന്നു ചൊല്ലി വിളിച്ചിടെണ്ടു
ആരു നീ ആരു നീ ആരു നീ നിന്നെ ഞാന്‍
അള്ളാഹു എന്നു വിളിച്ച്ചിടട്ടെ




2 അഭിപ്രായങ്ങൾ:

nassuru പറഞ്ഞു...

ഇക്കാടെ കഥയും പാട്ടുകളും വയിച്ചു, നന്നായിട്ടുണ്ട്. Nassuru Kalloor.

ഖാലിദ്‌ കല്ലൂര്‍ പറഞ്ഞു...

നന്ദി nassuru