പൂത്തുലഞ്ഞ മാനവും ഗഗന ഗഹന നീലിമയും
പാരിനാകെ കുട ചൂടി നിര്ത്തിയോരള്ലാ - നിന്
പ്രഭാവമീ പ്രബഞ്ചത്തില് അണുവിലും നിറച്ചു വച്ച
പെരിയോനെ നീയെത്ര രഹമാനല്ലാ - എന്റെ
സുബുഹാനല്ലാ ... (പൂത്തുലഞ്ഞ...)
പൂകളില്‍ മധു നിറച്ചു കരിമുകിലില്‍ നീര് നിറച്ചു
പനിമതിയില്‍ പൂനിലാവും ഏകിയൊനല്ലാ - നിന്റെ
പരിശുദ്ധി വാഴ്ത്തിടുന്നു അധീശതത്വ മറിയുന്നു
പ്രബഞ്ച പരിപാലകനാം റഹുമാനല്ലാ - എന്റെ
സുബുഹാനല്ലാ ... (പൂത്തുലഞ്ഞ..)
പരമാണു തൊട്ടു കൂറ്റന്‍ ജീവജാലങ്ങള്‍കും
പര കോടി എന്നെന്നും അന്ന മേകീ
പരിപാലിക്കും നാഥ നിന് പ്രതാപത്തിനെ
പരനേ ഞാന്‍ കുമ്പിടുന്നു റഹുമാനല്ലാ - എന്റെ
സുബുഹാനല്ലാ ... (പൂത്തുലഞ്ഞ..)
3 അഭിപ്രായങ്ങൾ:
ബൂലോകത്തേക്ക് സ്വാഗത... :)
കൊള്ളാാം :)
നന്ദി ബഷീര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ