യാതൊരു മുന്നറിയിപ്പുമില്ലാതെ ഗള്‍ഫില്‍നിന്നു അവധിക്കു വീട്ടിലെത്തുമ്പോള്‍ അയാള്‍ക്ക് ഒറ്റ വികാരമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ആദ്യമായി അച്ഛനെ കാണുന്ന ഉണ്ണി മോളുടെ കൌദുകം പൂണ്ട കണ്ണുകള്‍ കാണണം. അച്ഛാ എന്ന കിളികൊഞ്ച്ലോടെ നാണിച്ചടുത്തെത്തുന്ന ഉണ്ണി മോളെ വാരി എടുക്കണം ...വര്‍ഷങ്ങള്‍ മനസ്സില്‍ കൊണ്ടുനടന്ന മോഹം.
മുറ്റത്താരെയും കാണുന്നില്ല. വളര്‍ന്ന താടിയില്‍ വിരലോടിച്ച് ശബ്ദമുണ്ടാക്കാതെ കുറച്ചു മാറി നിന്നു. അല്പം കഴിഞ്ഞ് പതുക്കെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. കിളികൊഞ്ചലിനായി അയാള്‍ കാതോര്‍ത്തു. അകത്തുനിന്ന് പാദസരത്തിെന്റ പൊട്ടിച്ചിരി. അതാ വരുന്നു ഉണ്ണി മോള്. മനസ്സ് തുടിച്ചു. ഓടിവന്ന ഉണ്ണി മോള് വാതില്ക്കല് നിന്നു. ഒരു നിമിഷം അയാളെ നോക്കി അകത്തേക്ക് വിളിച്ചു പറഞ്ഞു " മമ്മീ ദാ ഒരു ഭിക്ഷക്കാരന് വന്നിരിക്കുന്നു. "
മനസ്സില്‍ വെള്ളിടി പൊട്ടി.
അകത്തുനിന്ന് മറ്റൊരു വള കിലുക്കം. സാരിതലപ്പില്‍ കൈ തുടച്ചുകൊണ്ടുള്ള ഭാര്യയുടെ വരവ്. മുഖത്ത് മിന്നിമറിയുന്ന വര്‍ണ്ണ രാജിക്കൊപ്പം അവളില്‍ നിന്നുതിരുന്ന കിളി മൊഴിക്കായി അയാള്‍ ചങ്കിടിപ്പോടെ കാതോര്‍ത്തു....
5 അഭിപ്രായങ്ങൾ:
ഖാലിദ്ക്കാ , എന്താ വിവരമറിയിച്ചിട്ട് പോകാമായിരുന്നില്ലേ..!
ഭാര്യ തിരിച്ചറിഞ്ഞല്ലോ അല്ലേ..
തുടരുക
ആശംസകൾ
OT:
വേഡ് വെരിഫിക്കേഷൻ മാറ്റിയാൽ കമന്റാൻ വരുന്നവരുടെ പ്രാക്കില്ലാതെ നോക്കാം :)
പ്രവാസിയുടെ മോഹങ്ങള്‍ എപ്പോഴും മരവിപ്പിലെത്തിച്ചേരും.
കഴിഞ്ഞ ദിവസം ഞാനിത് വായിച്ച് ഒരു കമന്റും ഇട്ടിരുന്നു.
ഇന്ന് നോക്കിയപ്പോള്‍ കണ്ടില്ല.
അത്രക്ക് ഭീകരമായ അവസ്ഥ ഉണ്ടാവുമോ? ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കുന്നു..
നന്ദി എല്ലാവര്ക്കും. ഇവിടെ തുടക്കക്കാരനാണ്. പഠിച്ച് വരുന്നേ ഉള്ളൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ