Pages

റഹുമത്ത്

പൂത്തുലഞ്ഞ മാനവും ഗഗന ഗഹന നീലിമയും
പാരിനാകെ കുട ചൂടി നിര്‍ത്തിയോരള്ലാ - നിന്‍
പ്രഭാവമീ പ്രബഞ്ചത്തില്‍ അണുവിലും നിറച്ചു വച്ച
പെരിയോനെ നീയെത്ര രഹമാനല്ലാ - എന്‍റെ
സുബുഹാനല്ലാ ... (പൂത്തുലഞ്ഞ...)

പൂകളില്‍ മധു നിറച്ചു കരിമുകിലില്‍ നീര്‍ നിറച്ചു
പനിമതിയില്‍ പൂനിലാവും ഏകിയൊനല്ലാ - നിന്‍റെ
പരിശുദ്ധി വാഴ്ത്തിടുന്നു അധീശതത്വ മറിയുന്നു
പ്രബഞ്ച പരിപാലകനാം റഹുമാനല്ലാ - എന്‍റെ
സുബുഹാനല്ലാ ... (പൂത്തുലഞ്ഞ..)

പരമാണു തൊട്ടു കൂറ്റന്‍ ജീവജാലങ്ങള്‍കും
പര കോടി എന്നെന്നും അന്ന മേകീ
പരിപാലിക്കും നാഥ നിന്‍ പ്രതാപത്തിനെ
പരനേ ഞാന്‍ കുമ്പിടുന്നു റഹുമാനല്ലാ - എന്‍റെ
സുബുഹാനല്ലാ ... (പൂത്തുലഞ്ഞ..)

3 അഭിപ്രായങ്ങൾ:

കൂതറHashimܓ പറഞ്ഞു...

ബൂലോകത്തേക്ക് സ്വാഗത... :)

ബഷീർ പറഞ്ഞു...

കൊള്ളാ‍ാം :)

ഖാലിദ്‌ കല്ലൂര്‍ പറഞ്ഞു...

നന്ദി ബഷീര്‍